ഇന്ത്യയിലെ നമ്പർ 1 ബാങ്ക് പ്രോജക്റ്റ് റിപ്പോർട്ട് കൺസൾട്ടന്റ്

മികച്ച പ്രോജക്റ്റ് റിപ്പോർട്ട് കൺസൾട്ടന്റ് - ഇന്ത്യ

ബാങ്കിന് വേഗത്തിൽ നൽകാൻ കഴിയുന്ന business loan project report വെറും 2 മണിക്കൂറിനുള്ളിൽ നേടുക. മികച്ച ക്ലയന്റ് അപ്രൂവൽ സർവീസ്.

വാട്സ്ആപ്പിൽ റിപ്പോർട്ട് നേടുക
സി.എം.എ അംഗീകരിച്ച ഫോർമാറ്റ്
2 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുന്നു
100% ബാങ്ക് അപ്രൂവൽ നിരക്ക്

Business Loan Project Report എന്നാൽ എന്താണ്?

നിങ്ങളുടെ ബിസിനസ് പ്രോജക്റ്റിന്റെ വിശദമായ രൂപരേഖ നൽകുന്ന രേഖയാണ് business loan project report. ഇതിൽ ബിസിനസ് പ്ലാൻ, ചെലവുകൾ, വരും വർഷങ്ങളിലെ ലാഭം, ബാങ്കുകൾ ആവശ്യപ്പെടുന്ന ഡിഎസ്സിആർ (DSCR) വിവരങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

ബിസിനസ് ലോൺ ലഭിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടാണ്, എന്നാൽ ഒരു നല്ല business loan project report ഉണ്ടെങ്കിൽ നിങ്ങളുടെ ലോൺ അപ്രൂവൽ കാര്യങ്ങൾ എളുപ്പമാകും. സി.എം.എ സർട്ടിഫൈ നിർദ്ദേശപ്രകാരമാണ് ഞങ്ങൾ റിപ്പോർട്ടുകൾ തയ്യാറാക്കുന്നത്.

പ്രധാന അറിയിപ്പ്: സൂക്ഷിക്കുക ഇപ്പോൾ ഓൺലൈനിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നു . മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ, തുടങ്ങി സകല ലോണുകളും അടുത്തുള്ള ബാങ്ക് മാത്രമേ അനുവദിക്കൂ. ദൂരെയുള്ള ബാങ്കിൽ നിന്നോ, ബാങ്ക് മാനേജരെ സന്ദർശിക്കാതെയോ ആർക്കും ഒരു തരത്തിലും ഉള്ള ലോണുകളും ലഭിക്കില്ല. ...നിങ്ങളുടെ വിലാസത്തിന് അടുത്തുള്ള ബാങ്കിന് മാത്രമേ നിങ്ങൾക്ക് വായ്പ നൽകാൻ കഴിയൂ (എല്ലാ വായ്പയും) .ഏതെങ്കിലും സേവനച്ചെലവ് ഉണ്ടെങ്കിൽ അത് വായ്പയിൽ നിന്ന് തന്നെ ബാങ്ക് കുറയ്ക്കും. നിങ്ങളുടെ ഭാഗത്ത് നിന്ന് പണം നൽകേണ്ടതില്ല. അടുത്തുള്ള ബാങ്ക് മാനേജരുമായി ആലോചിക്കുന്നതിന് മുമ്പ് ഒരിക്കലും ആർക്കും പണം നൽകരുത്.

ബിസിനസ് ലോൺ രണ്ടു തരത്തിൽ

രണ്ടു തരത്തിൽ ആണ് ബിസിനസ് ലോൺ കിട്ടുക :മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ,തുടങ്ങി സകല ലോണുകളും രണ്ടു തരത്തിൽ ആണ് ലോൺ ആയി കിട്ടുക . ഒരെണ്ണം മാത്രമായോ രണ്ടു തരവും ഒരുമിച്ചോ ലോൺ ആയി കിട്ടും. ബാങ്കുകൾ താൽപര്യപ്പെടുന്നത് കൂടുതലും വർക്കിംഗ് കാപിറ്റൽ ലോൺ ആണ്. അതിന് ആണ് കൂടുതൽ പലിശയും കാലാവധി കുറവും . മുഴുവൻ തുകയും ലോൺ ആയി കിട്ടുക ഇല്ല . 80 മുതൽ 95 ശതമാനം വരെ മാത്രമേ ലോൺ കിട്ടുക ഉള്ളൂ . ബാക്കി 20 മുതൽ 5 ശതമാനം own contribution ആയി കയ്യിൽ നിന്ന് ഇറക്കേണ്ടി വരും

ഒന്ന് ടേം ലോൺ (term loan) ഇത് ബിസിനസ് ചെയ്യാൻ ആവശ്യം ആയ ഉപകരണങ്ങൾ, മെഷീൻസ് , തുടങ്ങി സ്ഥിര ആസ്തികൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഒരുതരം വായ്പയാണ് ടേം ലോൺ. ടേം ലോണിന്റെ കാര്യത്തിൽ, മുൻകൂട്ടി തീരുമാനിച്ച തിരിച്ചടവ് കാലാവധി (5 വർഷം , 7 വർഷം) അനുസരിച്ച് ഒരു നിശ്ചിത സമയത്തേക്ക് ഒരു നിർദ്ദിഷ്ട തുകയാണ്(EMI ) വായ്പ നൽകുക. ഇത് സാധാരണ ആയി നേരിട്ട് നിങ്ങള്ക്ക് ലഭിക്കില്ല , പകരം എന്തെല്ലാം ഉപകരണങ്ങൾ അല്ലെങ്കിൽ മെഷീൻസ് ആണോ വാങ്ങുവാൻ ഉദ്ദേശിക്കുന്നത് അവയുടെ എസ്റ്റിമേറ്റ് ബാങ്കിൽ കാണിക്കുകയും ബാങ്ക് നേരിട്ട് അവക്ക് പണമടക്കുകയും ആണ് ചെയ്യുക .

രണ്ട് വർക്കിംഗ് ക്യാപിറ്റൽ ലോൺ ഇത് ബിസിനസ് നടത്തിക്കൊണ്ടു പോകാൻ ആവശ്യം ആയ പണം ,സ്റ്റോക്ക് വാങ്ങുവാൻ,സാലറി കൊടുക്കുവാൻ,വാടക,കറന്റ് ചാർജ്, തുടങ്ങി ചിലവുകൾക്കായിട്ട് ഉള്ളത് ആണ് , ഇത് സാധാരണ ആയിട്ട് ഓവർ ഡ്രാഫ്റ്റ് അക്കൗണ്ട് ആയിട്ട് ആണ് കിട്ടുക,ഒരു മാക്സിമം ലിമിറ്റ് വരെ ഇതിൽ നിന്നും പണം പിൻവലിക്കാൻ സാധിക്കും , മാക്സിമം ലിമിറ്റ് കണക്കു ആക്കുന്നത് ഒരു വര്ഷം ലഭിക്കാവുന്ന മുഴുവൻ സെയിൽ (ടേൺ ഓവർ )ഇൻറെ അഞ്ചിൽ ഒന്ന് ആണ്, ഉദാഹരണത്തിന് നിങ്ങള്ക്ക് നിങ്ങളുടെ ബിസിനസ് ഇൽ ഒരു വർഷം ആകെ 5 ലക്ഷം സെയിൽ ആണ് പ്രേതീക്ഷിക്കുന്നത് എങ്കിൽ ഒരു ലക്ഷം ആയിരിക്കും നിങ്ങള്ക്ക് ലഭിക്കാവുന്ന പരമാവധി വർക്കിംഗ് ക്യാപിറ്റൽ ലോൺ . ബാങ്ക് സാധാരണ വർക്കിംഗ് ക്യാപിറ്റൽ ലോൺ ആണ് കൂടുതൽ അനുവദിക്കുക , വർക്കിംഗ് ക്യാപിറ്റൽ ലോൺ ഇന് പലിശ കൂടുതൽ ആയിരിക്കും , ആറു മുതൽ ഒരു വർഷം വരെ മാത്രേ വർക്കിംഗ് ക്യാപിറ്റൽ ലോൺ ലഭിക്കൂ ശേഷം ലോൺ പുതുക്കണം

മുദ്ര ലോൺ, പിഎംഇജിപി ലോൺ, നോർക്ക ലോൺ, തുടങ്ങി സകല ലോണുകളും അടുത്തുള്ള ബാങ്ക് മാത്രമേ അനുവദിക്കൂ.

സൂക്ഷിക്കുക, ഇപ്പോൾ ഓൺലൈനിൽ ധാരാളം തട്ടിപ്പുകൾ നടക്കുന്നു, അവർ നിങ്ങൾക്ക് ലോൺ അനുവദിച്ചു കിട്ടിയിരിക്കുന്നു എന്ന വ്യാജ രേഖകൾ നിങ്ങൾക്ക്അയയ്ക്കുന്നു, അതിന് ശേഷംഇൻഷുറൻസിനോ നികുതിക്കോ പണം ചോദിക്കുന്നു. എല്ലാം തട്ടിപ്പുകളാണ്, അവയ്ക്ക് ഒരിക്കലും പണം നൽകരുത്... നിങ്ങൾ പണമടച്ചതിന് ശേഷം അവർ കൂടുതൽ പണം ചോദിക്കും... ഇതൊരു തന്ത്രമാണ്.നിങ്ങൾ ഇതിനകം പണമടച്ചതിനാൽ നിങ്ങൾ വീണ്ടും പണമടയ്‌ക്കുമെന്നും പണമടച്ച തുക പോകാതെ ഇരിക്കാൻ വീണ്ടും പണം അയക്കും എന്ന് അവർക്ക് ഉറപ്പായി അറിയാം... നിങ്ങൾക്ക് വലിയൊരു തുക നഷ്ടപ്പെടുകയും ചെയ്യും... നിങ്ങളുടെ വിലാസത്തിന് അടുത്തുള്ള ബാങ്കിന് മാത്രമേ നിങ്ങൾക്ക് വായ്പ നൽകാൻ കഴിയൂ (എല്ലാ വായ്പയും) .ഏതെങ്കിലും സേവനച്ചെലവ് ഉണ്ടെങ്കിൽ അത് വായ്പയിൽ നിന്ന് തന്നെ ബാങ്ക് കുറയ്ക്കും. നിങ്ങളുടെ ഭാഗത്ത് നിന്ന് പണം നൽകേണ്ടതില്ല. അടുത്തുള്ള ബാങ്ക് മാനേജരുമായി ആലോചിക്കുന്നതിന് മുമ്പ് ഒരിക്കലും ആർക്കും പണം നൽകരുത്.

ലോൺ കിട്ടുവാൻ

ബിസിനസ് ലോൺ അടുത്ത് ഉള്ള ബാങ്കിൽ നിന്ന് മാത്രമേ കിട്ടുകയുള്ളൂ... ലോൺ കിട്ടുവാൻ ആദ്യം അടുത്ത് ഉള്ള ബാങ്കിൽ മാനേജർ ഇനെ കണ്ട് സംസാരിക്കണം... നിങ്ങളുടെ ബിസനസ് ലാഭകരം ആണ് എന്ന് മാനേജർക്ക് തോന്നിയാൽ മാത്രമേ ലോൺ കിട്ടൂ.... മാനേജർ ഉം ആയി സംസാരിക്കുമ്പോൾ നിങ്ങൾക്ക് നിങ്ങൾ തുടങ്ങാൻ പോകുന്ന ബിസിനസ് ഇനേ കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം... ബിസിനസ് ഇന് ആകെ ചിലവ് പ്രതീക്ഷക്കുന്നത്, ഏകദേശ പ്രതിമാസ വരുമാനം പ്രതീക്ഷിക്കുന്നത്,എങ്ങനെ പരസ്യം ചെയ്യും,എങ്ങനെ ബിസിനസ് വർദ്ധിപ്പിക്കും, നിങ്ങളുടെ ബിസിനസ് ഇൻ് ഉള്ള പ്രത്യേകത... തുടങ്ങി കാര്യങ്ങൽ ബാങ്ക് മാനേജർ അന്വേഷിക്കും മുൻപ് ലോൺ എടുത്തിട്ട് ഉള്ളവരോ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് എങ്കിൽ സിബിൽ സ്കോർ ചെക്ക് ചെയ്യണം ലോൺ കിട്ടുവാൻ കുറഞ്ഞത് 700 സിബിൽ സ്കോർ ആവശ്യം ആണ്... ബിസിനസ് ഇനു ആവശ്യം വരുന്ന ആകെ ചിലവിൻ്റെ 80% മാത്രം ആണ് ബാങ്ക് ലോൺ ആയി കിട്ടുക ഉള്ളൂ... 8 ലക്ഷം ബാങ്ക് ലോൺ കിട്ടുവാൻ ആകെ ചിലവ് 10 ലക്ഷം കാണിക്കണം... ബിസിനസ് ഇൻ്റെ ആകെ ചിലവ് ഒരു പട്ടിക ആക്കി തയ്യാറാക്കണം... കൂടാതെ ഇതിൽ കാണിച്ചിരിക്കുന്ന വിലകൾ സാദൂകരിക്കാൻ ബില്ലുകളോ കൊട്ടേഷൻ അല്ലെങ്കിൽ എസ്റ്റിമേറ്റ് എന്നിവയിൽ ഏതെങ്കിലും കരുതേണ്ടത് ആണ് ബാങ്ക് ലോൺ തരാൻ മാനേജർ തയ്യാർ ആണ് എങ്കിൽ നിങ്ങളോട് ഒരു പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി കൊണ്ട് വരുവാൻ ആവശ്യപ്പെടും...

എന്തിനാണ് ഈ റിപ്പോർട്ട് ആവശ്യമായി വരുന്നത്?

ലോൺ തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ ശേഷി പരിശോധിക്കാൻ വേണ്ടിയാണ് ബാങ്കുകൾ ഈ റിപ്പോർട്ട് ഉപയോഗിക്കുന്നത്.

  • നിങ്ങളുടെ ബിസിനസിന്റെ സാധ്യത ബാങ്ക് മാനേജർക്ക് വ്യക്തമാക്കാൻ സാധിക്കും.
  • മുദ്ര, പി.എം.ഇ.ജി.പി തുടങ്ങിയ സ്കീമുകൾക്ക് നിർബന്ധം.
  • ബിസിനസിന്റെ ബ്രേക്ക്-ഈവൻ പോയിന്റ് മനസ്സിലാക്കാൻ സഹായിക്കുന്നു.

പ്രോജക്റ്റ് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കാം?

1

അടിസ്ഥാന വിവരങ്ങൾ നൽകുക

നിങ്ങളുടെ ബിസിനസ്സ് ആശയങ്ങൾ, ഉൽപ്പന്നങ്ങൾ, ചെലവ് എന്നിവ വാട്സ്ആപ്പ് വഴി അറിയിക്കുക.

2

ഞങ്ങൾ വിശകലനം ചെയ്യുന്നു

ഞങ്ങളുടെ സാമ്പത്തിക വിദഗ്ധർ നിങ്ങളുടെ ബിസിനസ്സിനായുള്ള റിപ്പോർട്ടും ഫിനാൻഷ്യൽ പ്രൊജക്ഷൻസും തയ്യാറാക്കുന്നു.

3

പി.ഡി.എഫ് ഡ്രാഫ്റ്റ് നേടുക

രണ്ടു മണിക്കൂറിനുള്ളിൽ ഡ്രാഫ്റ്റ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

4

ഫൈനൽ റിപ്പോർട്ട് ലഭിക്കുക

പരിശോധനകൾക്ക് ശേഷം അന്തിമ പി.ഡി.എഫ് റിപ്പോർട്ട് കോപ്പി ലഭിക്കും. ഇത് നേരിട്ട് ബാങ്കിന് സമർപ്പിക്കാം.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ (FAQ)

ഇതിന്റെ വില വളരെ കുറവാണ്. ലോൺ തുകയെയും പ്രോജക്ടിന്റെ ആവശ്യകതയും അടിസ്ഥാനമാക്കി വിലയിൽ മാറ്റം വരാം. കൂടുതൽ അറിയാൻ വാട്സ്ആപ്പിൽ ബന്ധപ്പെടുക.
പ്രധാനമായും ബാങ്കുകൾ ഡിഎസ്സിആർ (DSCR) 1.5 നും 2.0 നും ഇടയിലാണോ എന്ന് പരിശോധിക്കുന്നു. കൂടാതെ വർക്കിംഗ് ക്യാപിറ്റൽ ആവശ്യങ്ങളും കണക്കിലെടുക്കും.
ഇല്ല, ഞങ്ങൾ മുൻകൂർ തുക ചോദിക്കുന്നില്ല. റിപ്പോർട്ടിന്റെ ഒരു പ്രിവ്യൂ ലഭിച്ചതിന് ശേഷം മാത്രമേ നിങ്ങൾ പണം നൽകേണ്ടതുള്ളൂ.
പ്രധാന അറിയിപ്പ്: ⚠️ ഞങ്ങൾ ഏതെങ്കിലും ബാങ്കോ ധനകാര്യ സ്ഥാപനങ്ങളോ നിയമിച്ച ഏജൻ്റോ ഇടനിലക്കാരോ അല്ല.ഒരു ബിസിനസ്സ് ലോൺ ലഭിക്കുന്നതിന് ആവശ്യമായ പ്രൊഫഷണൽ പ്രോജക്ട് റിപ്പോർട്ടുകൾ ഞങ്ങൾ തയ്യാറാക്കുന്നു. We are not an agent / middleman engaged by any Bank or financial institutions. We do create professional project reports which are required for getting a business loan.

ക്ലയൻ്റുകൾ പറയുന്നത്

ഇന്ത്യയിലുടനീളമുള്ള 500+ മികച്ച സംരംഭകരുടെ വിശ്വാസം

★★★★★

"മികച്ച സേവനം! എനിക്ക് എന്റെ പ്രോജക്റ്റ് റിപ്പോർട്ട് 2 മണിക്കൂറിനുള്ളിൽ ലഭിച്ചു. ബാങ്ക് മാനേജർ ഒരു പ്രശ്നവുമില്ലാതെ അത് അംഗീകരിച്ചു. വളരെ മികച്ചത്!"

★★★★★

"എന്റെ മുദ്ര ലോൺ അപേക്ഷ പലതവണ വൈകിപ്പോയിരുന്നു, കാരണം എന്റെ ഡോക്യുമെന്റുകൾ ശരിയായി തയ്യാറാക്കിയിരുന്നില്ല. ഈ സർവീസിൽ നിന്ന് പ്രോജക്ട് റിപ്പോർട്ട് എടുത്തതിന് ശേഷം കാര്യങ്ങൾ പൂർണ്ണമായും മാറി. റിപ്പോർട്ട് വളരെ വ്യക്തവും പ്രൊഫഷണലും ആയിരുന്നു, ബാങ്കിന് വേണ്ട എല്ലാ വിവരങ്ങളും അതിൽ ഉണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തിൽ എന്റെ ലോൺ അംഗീകരിക്കപ്പെട്ടു. ബിസിനസ് ലോൺ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഞാൻ ഇത് ഉറപ്പായും ശുപാർശ ചെയ്യുന്നു."

★★★★★

"ഒരു ആദ്യകാല സംരംഭകയായി, പ്രോജക്ട് റിപ്പോർട്ട് എങ്ങനെ തയ്യാറാക്കണം എന്ന് എനിക്ക് അറിവില്ലായിരുന്നു. ഇവിടെ നിന്ന് ലഭിച്ച മാർഗനിർദ്ദേശം വളരെ സഹായകരവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായിരുന്നു. അവർ എല്ലാം വളരെ ലളിതമായി വിശദീകരിച്ചു, കുറച്ച് മണിക്കൂറിനുള്ളിൽ തന്നെ റിപ്പോർട്ട് നൽകി. ഏറ്റവും പ്രധാനമായത്, എന്റെ അപേക്ഷ സമർപ്പിക്കുമ്പോൾ എനിക്ക് ആത്മവിശ്വാസം ഉണ്ടായി. ഈ സർവീസ് എന്റെ ലോൺ പ്രക്രിയ വളരെ എളുപ്പമാക്കി"